
കരുനാഗപ്പള്ളി: എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രന്റെ കരുനാഗപ്പള്ളി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ ജംഗ്ഷന് വടക്ക് ഭാഗത്ത് പ്രവർത്തനം ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. കൃഷ്ണൻ നിർവഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് അദ്ധ്യക്ഷനായി. ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് എസ്. ശോഭനൻ,ശിവസേന സംസ്ഥാനാ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് രാജധാനി ,എൻ.ഡി.എ നേതാക്കളായ കൊട്ടാരം ഉണ്ണികൃഷ്ണൻ, മാലുമേൽ സുരേഷ്, ശാലിനി രാജീവൻ സതീഷ് തേവനത്ത്, ആർ. മുരളി എന്നിവർ സംസാരിച്ചു.