 
കരുനാഗപ്പല്ലി: ഇന്നലെ മാലുമേൽ ക്ഷേത്രത്തിൽ രുഗ്മണി സ്വയംവരം കാണാൻ നൂറുകണക്കിന് ഭക്തജനങ്ങളെത്തി. മാലുമേൽ സപ്താഹ വേദിയിൽ ക്ഷേത്രത്തിന്റെ ഇടയാൽത്തറയിൽ നിന്ന് കൃഷ്ണ-രുഗ്മിണി-തോഴി വേഷങ്ങൾ ധരിച്ച നിരവധി കുട്ടികളും താലപ്പൊലിയും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ എത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. യജ്ഞ ശാലയിൽ പതിവിന് വിപരീതമായി സ്വയംവര ചടങ്ങിന് പുറമേ ദൃശ്യാവിഷ്കാരവും ഏർപ്പെടുത്തിയിരുന്നു. കൃഷ്ണനായി ഡോ.രാധാ ഗുരുവായൂർ, രുഗ്മിണിയായി ശരണ്യ സന്തോഷ്, ബ്രാഹ്മണനായി വിജയൻ കൈമൾ എന്നിവർ വേഷമിട്ടു. യജ്ഞ ശാലയിൽ എത്തിയ ഭക്തജനങ്ങൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. തുടർന്ന് ശാലയ്ക്ക് മുന്നിൽ കുട്ടികളുടെ പിന്നൽ തിരുവാതിരയും നടന്നു. ഇന്ന് ഉച്ചയ്ക്ക് 12ന് സമർപ്പണവും ആചാര്യ ദക്ഷിണ ചടങ്ങും അഭവൃഥ സ്നാന ഘോഷയാത്രയയും നടക്കും. രാത്രി 8ന് ഭാരത കലാരത്ന കോഴിക്കോട് ഡോ.പ്രശാന്ത് വർമ അവതരിപ്പിക്കുന്ന മാനസ ജപലഹരി എന്ന കലാപരിപാടിയും ഉണ്ടാവും.