nda
കൊല്ലം ലോക്‌സഭ എൻ.ഡി.എ സ്ഥാനാർഥി ജി.കൃഷ്ണകുമാറിന് വട്ടവിള അഭിലാഷ് കോളനിയിൽ നൽകിയ സ്വീകരണം

കൊല്ലം: കൊല്ലം ലോക് സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ കുണ്ടറ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തി. പുലിയില ഭഗവാൻ മുക്കിൽ നിന്ന് ആരംഭിച്ച പര്യടനം വട്ടവിള അഭിലാഷ് കോളനിയിലെത്തി വീട്ടമ്മമാരുടെ അടക്കം സ്വീകരണങ്ങൾ ഏറ്റുവാങ്ങി.

തുടർന്ന് മീയ്യണ്ണൂർ മഹാവിഷ്ണു ക്ഷേത്രം സന്ദർശിച്ചു. നെടുമ്പന 161ാം നമ്പർ ബൂത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. പള്ളിമൺ ഹെൽത്ത് സെന്ററിനടുത്തുള്ള വീടുകളിലെത്തി വോട്ടഭ്യർത്ഥിച്ചു.
മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന പെരുന്നാൾ വിരുന്നുകളിലും പങ്കാളിയായി. ചവറ പരിമണം ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന എൻ.ഡി.എ മണ്ഡലം കൺവെൻഷനിലും പങ്കെടുത്തു. തുടർന്ന് തൃക്കടവൂർ മണ്ഡലം കുരീപ്പുഴ ഡിവിഷനിലും കൊല്ലം മണ്ഡലം കടപ്പാക്കട ഡിവിഷനിലെ കുന്നേമുക്കിൽ നടന്ന കുടുംബ യോഗത്തിലും കൃഷ്ണകുമാർ പങ്കെടുത്തു.