കൊല്ലം : കുളത്തൂപ്പുഴ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലെ ഗോപുരം സമർപ്പണം 13ന് വൈകിട്ട് 3ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് നിർവഹിക്കും. മുൻ മന്ത്രി അഡ്വ. കെ.രാജു അദ്ധ്യക്ഷനാകും. ഡോ.വി.കെ.ജയകുമാർ ആമുഖപ്രഭാഷണം നടത്തും. കെ.ജയകുമാർ ഐ.എ.എസ്, ആദ്ധ്യാത്മിക പ്രഭാഷകൻ ഡോ. എം.എം.ബഷീർ മൗലവി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്ദഗോപൻ, ദേവസ്വം ബോർഡ് മെമ്പർ അഡ്വ.എ.അജികുമാർ,
ദേവസ്വം ബോർഡ് മെമ്പർ കെ.സുന്ദരേശൻ,ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ വി.എസ്.രാജേന്ദ്രപ്രസാദ്, കെ.അനിൽകുമാർ,ക്ഷേത്രം തന്ത്രി മാധവര് ശംഭുപോറ്റി ,അസി. കമ്മീഷണർ എസ്. മണികണ്‌ഠൻ ,വാർഡ് മെമ്പർ പി.ജയകൃഷ്‌ണൻ ,ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വി.വിജീഷ്, കുളത്തൂപ്പുഴ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ പ്രവീൺ കുമാർ എന്നിവർ സംസാരിക്കും. ഗോപുരം സമർപ്പണം ചെയ്ത അഞ്ചൽ ശബരിഗിരി ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ഡോ. വി.കെ.ജയകുമാർ, ഗോപുരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്ദഗോപൻ, കൊല്ലം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ക്ഷേത്രകടവിൽ പുതിയ സ്‌നാനഘട്ടം നിർമ്മിക്കുകയും ഗ്രാമജ്യോതി പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷേത്ര കോമ്പൗണ്ടിൽ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്‌ത കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അനിൽകുമാർ, ഗോപുരത്തിന്റെ ആർകിടെക്ട് രവീന്ദ്രൻ നായർ എന്നിവരെ ചടങ്ങിൽ ആദരിക്കും. ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി സി.കെ.സന്തോഷ് കുമാർ സ്വാഗതവും ക്ഷേത്ര ഉപദേശകസമിതി വൈസ് പ്രസിഡന്റ് എം.മുരളീധരൻ നന്ദിയും പറയും.