കടയ്ക്കൽ: ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 125 ലിറ്റർ കോടയും 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ. കൊട്ടാരക്കര താലൂക്കിൽ മാങ്കോട് വില്ലേജിൽ പുതുശ്ശേരി,കാക്കകുന്ന് ഇലവുകാട് വാർവിളാകത്ത് വീട്ടിൽ ജോയ്(53) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ചടയമംഗലം എക്സൈസ് ഓഫീസിൽ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. ഇയാളുടെ വീട്ടിൽ നിന്ന് കോടയും വാറ്റ് ചാരായവും ഗ്യാസ് അടുപ്പും, ഗ്യാസ് സിലിണ്ടറും മറ്റ് വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജി.ഉണ്ണികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജയേഷ്, ചന്തു , ശ്രേയസ് ഉമേഷ്‌ , സാബു എന്നിവർ പങ്കെടുത്തു.