
കൊല്ലം: ബൈപ്പാസിൽ മങ്ങാട് ഭാഗത്ത് ബൈക്ക് സൈക്കിളിൽ ഇടിച്ച് സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. മങ്ങാട് പേറയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുദർശനൻ - ലക്ഷ്മി ദമ്പതികളുടെ മകൻ ബിനുവാണ് (14) മരിച്ചത്. ഇന്നലെ രാത്രി 7.30ന് ബൈപ്പാസിലെ മങ്ങാട് ഭാഗത്തുള്ള സർവീസ് റോഡിന് സമീപത്തെ ഗുരുമന്ദിരത്തിന് സമീപമായിരുന്നു അപകടം. സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി തിരികെ പോയ ബിനുവിന്റെ സൈക്കിളിൽ എതിർദിശയിൽ മറ്റൊരുവാഹനത്തെ മറികടന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബിനുവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ ആദ്യം മതിലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മങ്ങാട് ഗവ. എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ബൈക്ക് ഡ്രൈവറെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കിളികൊല്ലൂർ പൊലീസ് മേൽ നടപടി സ്വീകരിച്ചു.