subhakshani-84

പുനലൂർ: എസ്.എൻ.ഡി.പി യോഗം ഇടമൺ കിഴക്ക് 854-ാം നമ്പർ ശാഖാ സെക്രട്ടറി എസ്.അജീഷിന്റെ മാതാവും ഇടമൺ ശ്രീവിലാസത്തിൽ കെ.സുകുമാര പണിക്കരുടെ (റിട്ട. മാനേജർ, പ്ലാന്റേഷൻ കോർപ്പറേഷൻ) ഭാര്യയുമായ എൻ.സുഭാഷിണിഅമ്മ (84, റിട്ട. ഹെഡ്മിസ്ട്രസ്, ഇടമൺ ഗവ. എൽ.പി സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവ​ളപ്പിൽ. മറ്റുമക്കൾ: എസ്.അനീഷ് (മാദ്ധ്യമ പ്രവർത്തകൻ), അഡ്വ. എസ്.അഭിലാഷ് (കേരള ഹൈക്കോടതി), പരേതനായ എസ്.ബിനുഷ്. മരുമക്കൾ: എസ്.ഉഷ, എം.ജി.ഗീതാകുമാരി (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ്), ജിജി, ഷീജ (മസ്‌കറ്റ്).