
കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് 14 ദിവസത്തിനിടെ നടത്തിയ 1434 പരിശോധനകളിൽ 224 പേർ അറസ്റ്റിലായി. 1008 കേസുകൾ രജിസ്റ്റർ ചെയ്തു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മയക്കുമരുന്ന് കടത്ത്, വില്പന, വ്യാജമദ്യ ഉത്പാദനം, വിതരണം എന്നിവ തടയാനാണ് കഴിഞ്ഞ മാസം 27ന് ഡ്രൈവ് ആരംഭിച്ചത്.
ജില്ലാ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ കേരള-തമിഴ്നാട് എക്സൈസ്, പൊലീസ് വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തും.
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, അന്തർ സംസ്ഥാന ബസുകൾ, അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ, പച്ചക്കറി ലോറികൾ, സ്വകാര്യ വാഹനങ്ങൾ, ബാർ ഹോട്ടലുകൾ, ബിയർ ആൻഡ് വൈൻ പാർലറുകൾ, അരിഷ്ടം വില്പന നടത്തുന്ന കടകൾ തുടങ്ങിയവ നിരീക്ഷിക്കാനും പ്രത്യേക ക്രമീകരണങ്ങളുണ്ട്.
ഹോട്ട് സ്പോട്ടുകളിൽ കർശന പരിശോധന
വോട്ടെടുപ്പ് കഴിയും വരെ സ്പെഷ്യൽ ഡ്രൈവ് തുടരും
എക്സൈസ് ഇന്റലിജൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ഹോട്ട്സ്പോട്ടായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലുമാണ് പരിശോധന
ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നത് രണ്ട് കൺട്രോൾ റൂമുകൾ
കൂടാതെ ഹൈവേ പട്രോളിംഗ്, ബോർഡർ പട്രോളിംഗ്, സർവയലൻസ് ടീം എന്നിവയും രംഗത്ത്
അറസ്റ്റിലായവർ
അബ്കാരി കേസ്- 152
ലഹരിരുന്ന് വില്പന - 72
പരിശോധന-1434
കേസുകൾ-1008
നിരോധിത പുകയില ഉത്പന്ന കേസ്-769
അബ്കാരി കേസ്-166
എൻ.ഡി.പി.എസ് കേസ്-73
55 കിലോ പാൻമസാല
55.51 കിലോ പാൻമസാലയാണ് സ്പെഷ്യൽ ഡ്രൈവിനിടെ പിടികൂടിയത്. 17 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. 20.73 ഗ്രാം എം.ഡി.എം.എ, 316.63 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം, 818.15ലിറ്റർ കള്ള്, 361 ലിറ്റർ അരിഷ്ടം, 11.7 ലിറ്റർ ബിയർ, 15.15 ലിറ്റർ അന്യസംസ്ഥാനമദ്യം എന്നിവയും കടത്താനുപയോഗിച്ച 14 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കൺട്രോൾ റൂം നമ്പർ - 0474-2745648
തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രമാണ് ബാക്കിയുള്ളത്. പരിശോധന കൂടുതൽ ശക്തമാക്കും. സ്ട്രൈക്കിംഗ് ഫോഴ്സുകളുടെയും എൻഫോഴ്സമെന്റ് ടീമുകളുടെയും പ്രവർത്തനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
എക്സൈസ് അധികൃതർ