പരവൂർ: ആവേശകരമായ നെടുംകുതിരയെടുപ്പോടെ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവം സമാപിച്ചു. രാവിലെ ഉരുൾ ഘോഷയാത്രയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കിഴക്കേ ആൽത്തറയിൽ നിന്നു വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു. ഉരുൾ നടത്തിയത്. തുടർന്ന് കോഴിപ്പറത്തൽ അരങ്ങേറി. വൈകിട്ട് നടന്ന പുറ്റിങ്ങൽ ഭരണിമേളത്തിന് പെരുവനം കുട്ടൻമാരാർ നേതൃത്വം നൽകി. ആനകളുടെയും വാദ്യമേളങ്ങളുടെയും ഫ്ലോട്ടുകളുടെയും അകമ്പടിയോടെ ഊരുചുറ്റ് ഘോഷയാത്ര പരവൂർ ജംഗ്ഷൻ, മഞ്ചാടിമൂട് ജംഗ്ഷൻ, അശോക് സിനി ഹൗസ് ജംഗ്ഷൻ, പൊലീസ് സ്റ്റേഷൻ റോഡുവഴി കിഴക്കേ ആൽത്തറയിലെത്തി ദേവീസന്നിധിയിൽ പ്രവേശിച്ചു. പുറ്റിങ്ങൽ മൈതാനിയിൽ നെടുംകുതിരയെടുപ്പ് അരങ്ങേറി. രാത്രിയിൽ ഭരണിവിളക്കിനുശേഷം കൊടിയിറക്കി. ഗായകൻ എം.ജി. ശ്രീകുമാർ എന്നിവർ നയിച്ച ഗാനമേളകളും കഥകളിയും ഉണ്ടായിരുന്നു.