കൊല്ലം: ഗുരു ധർമ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10 -ാം ഗുരുദേവ സന്ദേശ ആത്മീയ പഠനയാത്ര പ്രയാണം ആരംഭിച്ചു. കോട്ടാത്തല പുഴുകാട് ക്ഷേത്ര അങ്കണത്തിൽ മുൻ കൊട്ടാരക്കര നഗര സഭ ചെയർമാൻ എ.ഷാജു ഉദ്ഘാടനം ചെയ്തു. സംഘം ചെയർമാൻ എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷനായി. ശ്രീനാരായണ വിശ്വ സാംസ്‌കാരിക സമ്മേളനം മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, കോൺഗ്രസ് നേതാവ് കെ. മധുലാൽ,കേരള കോൺഗ്രസ് ജേക്കബ് ജില്ലാ സെക്രട്ടറി നെടുവത്തൂർ ചന്ദ്രശേഖരൻ, പഠനയാത്ര ക്യാപ്ടൻ ശാന്തിനി കുമാരൻ, കെ.എൻ.നടരാജൻ, ഉഷസ്, കവി ഉണ്ണി പുത്തൂർ, എം.കരുണാകരൻ, സുശീല മുരളീധരൻ, കോട്ടാത്തല വസന്ത, ക്ലാപ്പന സുരേഷ്, ക്ഷേത്രം മേൽശാന്തി അജിത് ശർമ തുടങ്ങിയവർ സംസാരിച്ചു. എഴുകോൺ വഴി തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം, ചെമ്പഴന്തി, അരുവിപ്പുറം, കുമാരഗിരി, മരുത്വാമല, പിള്ളാത്തടം ഗുഹ വഴി ശിവഗിരി സമാധിയിൽ പഠന യാത്ര സമാപിക്കും.
ഗുരു ധർമ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പഠന യാത്രയുടെ ഉദ്ഘാടനം മുൻ നഗര സഭ ചെയർമാൻ എ. ഷാജു നിർവഹിക്കുന്നു. എഴുകോൺ രാജ്മോഹൻ, എഴുകോൺ നാരായണൻ, ബി.സ്വാമിനാഥൻ, കെ. മധുലാൽ, ശാന്തിനി കുമാരൻ, നെടുവത്തൂർ ചന്ദ്രശേഖരൻ, കവി ഉണ്ണി പുത്തൂർ എന്നിവർ സമീപം