പുത്തൂർ: ഗുരുധർമ്മ പ്രചരണസഭയുടെ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെയും മാതൃ-യുവജനസഭയുടെയും സംയുക്താഭിമുഖ്യത്തിൽ പുത്തൂർ ഗുരുചൈതന്യത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് സഭയുടെ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ഡി. രഘുവരൻ അദ്ധ്യക്ഷനായി. പ്രാർത്ഥനാ സത്‌സംഗവും കുടുംബസംഗമവും സഭ രക്ഷാധികാരി പുത്തൂർ മോഹൻകുമാറും കേന്ദ്ര കോ-ഓർഡിനേറ്റർ പുത്തൂർ ശോഭനനും ചേർന്ന് ഭദ്രദീപം തെളിച്ച് ആരംഭിച്ചു. ഐശ്വര്യ, അമൃത എന്നിവർ ചേർന്ന് ഗുരുസ്മരണയും മണ്ഡലം സെക്രട്ടറി കെ. സോമരാജൻ സ്വാഗതവും പറഞ്ഞു.
സഭ രജിസ്ട്രാർ അഡ്വ.പി.എം.മധു ശതാബ്ദിയാഘോഷ വിശദീകരണം നൽകി. പുത്തൂർ ശോഭനൻ പരിഷത്ത് സന്ദേശം നൽകി. പഞ്ചധർമ്മം പഞ്ചശുദ്ധി എന്ന വിഷയത്തിൽ സ്വാമി അസംഗാനന്ദഗിരി പഠനക്ലാസ് നയിച്ചു. സഭ ജില്ലാ പ്രസിഡന്റ് എം.എസ്.മണിലാൽ, ജില്ലാ സെക്രട്ടറി പന്മന സുന്ദരേശൻ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എം.പി.സുഗതൻ ചിറ്റുമല,ജില്ലാ ജോ സെക്രട്ടറി വെഞ്ചേമ്പ് മോഹൻദാസ്,ജില്ലാ ട്രഷറർ ഓയൂർ സുരേഷ്, ജില്ലാ കമ്മിറ്റി അംഗം പി.ധരണീന്ദ്രൻ, മാതൃസഭ കേന്ദ്ര സമിതി അംഗം ബീന അന്തേൽ, രക്ഷാധികാരി ആർ.ഭാനു ചുങ്കത്തറ,കെ.പ്രതാപൻ കുന്നത്തൂർ, പ്രസന്നകുമാരി ഉപാസന, യുവജന സഭ കേന്ദ്ര സമിതി അംഗം മഹീന്ദ്രൻ ഐവർകാല,യുവജന സഭ മണ്ഡലം സെക്രട്ടറി അരവിന്ദ്, കുന്നത്തൂർ മണ്ഡലം ട്രഷറർ എൻ.മുരളീധരൻ,മാതൃസഭ സെക്രട്ടറി എൽ.അഭിരാമി എന്നിവർ സംസാരിച്ചു .