കൊല്ലം: ഭാരത് സേവക് സമാജി​ന്റെ കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ കോട്ടമുക്ക് റോഡിലുള്ള ജില്ലാ സെന്ററിൽ സമ്പൂർണ സൗജന്യ തൊഴിൽ പരിശീലന കോഴ്സുകൾക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡ്രസ്സ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, എംബ്രോയിഡറി, ഫ്ലവർ ടെക്നോളജി ആൻഡ് ഹാന്റി ക്രാഫ്റ്റ് എന്നീ കോഴ്സുകളിൽ സൗജന്യ അവധിക്കാല തൊഴിൽ പരിശീലനത്തി​ന് അപേക്ഷ ക്ഷണിച്ചു. വീട്ടമ്മമാർ ഉൾപ്പെടെയുള്ള വനിതകൾക്ക് കുക്കറി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ 17നകം പ്രോജക്ട് ഡയറക്ടർ, ബി.എസ്.എസ്, ഹൈസ്കൂൾ ജംഗ്ഷൻ- കോട്ടമുക്ക് റോഡ്, കൊല്ലം -13 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0474 2797478