പുത്തൂർ: ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രി കൗമാര ഭൃത്യയുടെ (ബാലരോഗ വിഭാഗം) നേതൃത്വത്തിൽ കുട്ടികളുടെ രോഗപ്രതിരോധ ശേഷിയും ഓർമ്മശക്തിയും ബുദ്ധിശക്തിയും സംസാരശേഷിയും മുഖകാന്തിയും ശരീരസൗന്ദര്യവും വർദ്ധിപ്പിക്കുന്നതിനുള്ള സുവർണ്ണ സാരസ്വത ബിന്ദു പ്രാശനം (തുള്ളി മരുന്ന് വിതരണം) 16ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. എല്ലാ മലയാള മാസത്തിലെയും പൂയം നക്ഷത്രത്തിൽ തുള്ളിമരുന്ന് വിതരണം നടക്കുമെന്ന് സെക്രട്ടറി എം.എൽ.അനിധരൻ അറിയിച്ചു.