കൊല്ലം: കിളികൊല്ലൂർ പാൽക്കുളങ്ങര ഭഗവതി​ ക്ഷേത്രത്തിലെ മകയിരം മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 4.30ന് നിർമ്മാല്യ ദർശനം, 5 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6 ന് മഹാ മൃത്യുഞ്ജയഹോമം, 6.15 ന് പൊങ്കാല, 6.30 ന് ഉഷ:പൂജ, 7 ന് പ്രഭാത ഭക്ഷണം, തുടർന്ന് ഭക്തിഗാനസുധ, 6.30 മുതൽ 9.30 വരെ തിരു മുമ്പിൽ അൻപറ നിറയ്ക്കൽ, വൈകിട്ട് 6 ന് സോപാന സംഗീതം, 6.30 ന് ദീപാരാധന, തുടർന്ന് പുഷ്പാഭിഷേകം, അത്താഴ പൂജ, 8 ന് ശിങ്കാരി മേളത്തി​ന്റെയും ആകാശ വിസ്മയ കാഴ്ചയുടെയും അകമ്പടിയോടെ ചമയ വിളക്ക് ഘോഷയാത്ര, 9.30 ന് ഗാനമേള. ക്ഷേത്രം പ്രസിഡന്റ് ജെ. ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് രാജ് പ്രസന്നൻ, സെക്രട്ടറി സി.ബിജു, ജോയിന്റ് സെക്രട്ടറി പ്രദീഷ്‌കുമാർ, ട്രഷറർ രാജേന്ദ്രൻ ആലയിൽ, ജനറൽ കൺവീനർ എസ്. അനിൽകുമാർ, ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമനയില്ലത്ത് എസ്. ദാമോദരൻനമ്പൂതിരി, മേൽശാന്തിമാരായ സജി കൃഷ്ണ, വാസുദേവൻ പോറ്റി തുടങ്ങിയവർ നേതൃത്വം നൽകും.