homeo
ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ നടന്ന ഹോമിയോപ്പതി ദിനാചരണം ദേശീയ വൈസ് പ്രസിഡന്റ് ഡോ.എൻ.ഷാജി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ ലോക ഹോമിയോപ്പതി ദിനാചരണം സംഘടിപ്പിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ഡോ.എൻ.ഷാജി ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗങ്ങൾക്കും ഹോമിയോപ്പതി ചികിത്സ വളരെ ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി. ജില്ലാ പ്രസിഡന്റ് ഡോ.അഫ്‌സലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.മുഹമ്മദ് ഷാഫി സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.പരിമൾ ചാറ്റർജി മുഖ്യപ്രഭാഷണം നടത്തി.