photo
കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി 125 -ം നമ്പർ ബൂത്തുതല കൺവെൻഷൻ കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ടൗൺ മണ്ഡലം കമ്മിറ്റിയുടെ പരിധിയിൽ വരുന്ന 125 -ാം നമ്പർ ബൂത്തുതല കൺവെൻഷൻ കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹുസൈൻ അദ്ധ്യക്ഷനായി. കൺവെൻഷനിൽ എം.അൻസാർ, എസ്.ജയകുമാർ, പി.സോമരാജൻ, രാജാ പനയറ, നൂർ മുഹമ്മദ്, എം.ഹാരിസ്, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.