കൊല്ലം: കെൽട്രോണിൽ മൂന്നുമാസം മുതൽ ഒരു വർഷംവരെ ദൈർഘ്യമുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകൾ: ഡി.സി.എ, പി.ജി.ഡി.സി.എ, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കമ്പ്യൂട്ടർ ഹാർഡ് വെയർ - നെറ്റ് വർക്ക് മെയിന്റനൻസ്, ടി.ടി.സി, വേഡ് പ്രോസസിംഗ് - ഡേറ്റാ എൻട്രി. വിവരങ്ങൾക്ക്: ഹെഡ് ഒഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടൗൺ അതിർത്തി, കൊല്ലം. ഫോൺ: 0474- 2731061.