 
പുനലൂർ: എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കരവളൂർ പഞ്ചായത്തിലെ കുണ്ടമണ്ണിൽ ചേർന്ന കുടുംബ യോഗം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്തു. ഐ.വൈ.എഫ് പുനലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി എസ്.രാജ് ലാൽ അദ്ധ്യക്ഷനായി. സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജു, സി.പി.ഐ മണ്ഡലം സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ,ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡോ.കെ.ഷാജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.രാജൻ,ഷൈൻ ബാബു, പ്രസാദ് ഗോപി,ലിസി ഷിബു,അനൂപ് ഉമ്മൻ,ബിബിൻരാജ്.അജി മുതിരവിള തുടങ്ങിയവർ സംസാരിച്ചു.