kunnathoor
ശാസ്താംകോട്ടയിൽ വില്പനയ്ക്ക് വച്ചിരിക്കുന്ന കൃഷ്ണ വിഗ്രഹങ്ങൾ

കുന്നത്തൂർ : കാർഷിക സംസ്കൃതിയുടെയും വിളവെടുപ്പിന്റെയും ഉത്സവമായ വിഷുവിനെ വരവേൽക്കാൻ മലയാളികൾ തയ്യാറെടുപ്പ് തുടങ്ങിയതോടെ വിഷുക്കണിയോടൊപ്പം വെയ്ക്കാനുള്ള ഉണ്ണിക്കണ്ണൻമാരുടെ വിൽപ്പനയും ആരംഭിച്ചു. ഇതര സംസ്ഥാനക്കാരാണ് വഴിയോരങ്ങളിൽ ഉണ്ണിക്കണ്ണൻമാരുടെ വിൽപ്പന ആരംഭിച്ചത്.

കച്ചവടം പൊടി പൊടിക്കും

വിവിധ വർണങ്ങളിലും രൂപത്തിലും ഭാവത്തിലും വലിപ്പത്തിലും ഉള്ള കൃഷ്ണ വിഗ്രഹങ്ങളും കൃഷ്ണനും രാധയും ചേർന്നുള്ള വിഗ്രഹങ്ങളും ലഭ്യമാണ്.എന്നാൽ പ്ലാസ്റ്റർ ഒഫ് പാരീസിൽ നിർമ്മിച്ച വിഗ്രഹങ്ങൾക്ക് 250 മുതൽ 650 രൂപ വരെയാണ് വില. വിഷുവിനോട് അടുക്കുന്ന ദിവസങ്ങളിൽ നല്ല രീതിയിൽ കച്ചവടം പൊടി പൊടിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.അപ്പോൾ വിലയിലും നേരിയ മാറ്റമുണ്ടാകും.കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട,ഭരണിക്കാവ്, ചക്കുവള്ളി എന്നിവിടങ്ങളിലാണ് കൃഷ്ണ വിഗ്രഹങ്ങളുടെ വില്‌പന നടക്കുന്നത്.

250 മുതൽ 650 രൂപ വരെ