പുനലൂർ : സമത സൈനിക് ദൾ, ബുദ്ധിസ്റ്റ് സൊസൈറ്റി ഒഫ് ഇന്ത്യ, ഡോ. അംബേദ്കർ മിഷൻ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ ഡോ.ബാബാ സാഹിബ് അംബേദ്കറുടെ 133-ാം ജയന്തി ആഘോഷം 13,14 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പിറവന്തൂർ, തച്ചക്കുളം വി.സി.പൊടിയൻ ഭവനിൽ നാളെ മുതൽ പരിപാടികൾ ആരംഭിക്കും. നാളെ രാവിലെ 9 മുതൽ വിദ്യാർത്ഥികൾക്കായി കലാ, കായിക, സാഹിത്യ മത്സരങ്ങൾ, വൈകിട്ട് 3ന് പിറവന്തൂർ ജംഗ്ഷനിൽ നിന്ന് സാംസ്കാരിക ഘോഷയാത്രയും തുടർന്ന് തച്ചക്കുളം ജംഗ്ഷനിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ശ്രീനാരായണാ സ്റ്റഡി സർക്കിൾ സംസ്ഥാന പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം ഡയറക്ടറുമായ പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമത സൈനിക് ദൾ സംസ്ഥാന ഓർഗനൈസറും ബുദ്ധിസ്റ്റ് സൊസൈറ്റി ഒഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. പിറവന്തൂർ ശ്രീധരൻ അദ്ധ്യക്ഷനാകും. വിരമിച്ച അസിസ്റ്റന്റ് പൊലീസ് കമാൻഡന്റ് ടി.വി.നാരായണൻ മുഖ്യപ്രഭാഷണം നടത്തും. വിവിധ സാംസ്കാരിക സംഘടനകളുടെ നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികളായ അഡ്വ. പിറവന്തൂർ ശ്രീധരൻ, ജി.ചന്ദ്രബാബു, പിറവന്തൂർ ഗോപാലകൃഷ്ണൻ, പിറവന്തൂർ വസന്തകുമാർ എന്നിവർ അറിയിച്ചു.