gandhi-
സാഹോദര്യത്തിന്റെ സന്ദേശമുയർത്തി ഗാന്ധിഭവനിൽ ഇഫ്താർ സംഗമം

പത്തനാപുരം: പരിശുദ്ധ റമദാനോടനുബന്ധിച്ച് ഗാന്ധിഭവനിൽ നോമ്പുതുറ, മഗ്രിബ് നമസ്​കാരം, സ്‌​നേഹവിരുന്ന്, മാനവമൈത്രീസംഗമം എന്നിവയോടെ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഗാന്ധിഭവനിലെ അന്തേവാസികളെ കൂടാതെ സാമൂഹിക, രാഷ്ട്രീയ, കലാ​സാംസ്​കാരിക, ജീവകാരുണ്യ മേഖലകളിൽ നിന്നുള്ള പ്രമുഖരും പ്രദേശവാസികളുമുൾപ്പെടെ രണ്ടായിരത്തോളം പേർ പങ്കെടുത്തു. ഗാന്ധിഭവനിലെ അമ്മമാർക്കായി വ്യവസായി എം.എ.യൂസഫലി നിർമ്മിച്ചുനൽകിയ ബഹുനില മന്ദിരത്തിന്റ അങ്കണത്തിലായിരുന്നു സ്‌​നേഹസംഗമം.

മാനവമൈത്രീ സംഗമം കായംകുളം ടൗൺ മുസ്ലിം ജമാ​അത്ത് പ്രസിഡന്റും കെ.പി.സി.സി സെക്രട്ടറിയുമായ അഡ്വ.ഇ.സമീർ ഉദ്ഘാടനം ചെയ്തു. സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ.ജിതേഷ്ജി അദ്ധ്യക്ഷനായ ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, ചെയർപേഴ്‌​സൺ ഷാഹിദാ കമാൽ, ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ്. വേണുഗോപാൽ, പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി, കായംകുളം നഗരസഭാ കൗൺസിലർ എ.ജെ. ഷാജഹാൻ, അഡ്വ. ജോജോ കെ. ഏബ്രഹാം, ഷീജ ഷാനവാസ്, ഫാ. അഡ്വ. ജോൺകുട്ടി തുടങ്ങിയവർ സംസാരിച്ചു. എം.ടി.ബാവ സ്വാഗതവും ബി.മുഹമ്മദ് ഷെമീർ നന്ദിയും പറഞ്ഞു.