കൊല്ലം: കാറ്റിലും മഴയിലും ശാസ്താംകോട്ടയ്ക്ക് സമീപം മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രി 9.30 നായിരുന്നു സംഭവം. രാത്രിയിൽ രാജ റാണി എക്സ്‌പ്രസ് കടന്ന് പോയ ശേഷമായിരുന്നു ശാസ്താംകോട്ട സ്റ്റേഷന് സമീപത്തെ ട്രാക്കിലെ ഇലക്ട്രിക്കൽ ലൈനിലേക്ക് മരം വീണത്. ഇതോടെ ട്രെയിനുകളുടെ സിഗ്നൽ തടസപ്പെട്ടു. രാത്രി​ 10ന് പുറപ്പെടേണ്ട മംഗലാപുരം എക്സ്‌പ്രസും 10.15ന് പുറപ്പെടേണ്ട അന്ത്യോദയ എക്സ്‌പ്രസും കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. ലൈനിലെ തകരാർ പരിഹരിക്കാൻ കൊല്ലത്ത് നിന്ന് ഇലക്ട്രിക്കൽ വിഭാഗവും സിഗ്നൽ വിഭാഗം ജീവനക്കാരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടി​രി​ക്കുകയാണ്.