കൊല്ലം: വ്യാജ സിദ്ധ ചികിത്സകരെ നിയമപരമായി നേരിടാൻ സിദ്ധ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആന്റി ക്വാക്കറി സെൽ രൂപീകരിച്ചു. ഓൺലൈനായി ചേർന്ന യോഗത്തിൽ സംസ്ഥാന കോ ഓഡിനേറ്ററായി ഡോ. ഇ.നിഥിനെയും അസി. കോ ഓഡിനേറ്ററായി ഡോ. എസ്.പി.ശന്തനു രാജയെയും തിരഞ്ഞെടുത്തു. കേരളത്തിൽ സിദ്ധ ചികിത്സ നടത്തുന്നതിന് ബി.എസ്.എം.എസ് യോഗ്യതയും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷനും നിർബന്ധമാണ്. ഇല്ലെങ്കിൽ 2021ലെ കേരള മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട് പ്രകാരം രണ്ടുവർഷം വരെ കഠിന തടവും അഞ്ചുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. വ്യാജ ചികിത്സകർക്കെതിരെ പൊതുജനങ്ങൾക്കും ബന്ധപ്പെടാം. ഫോൺ: 9447714931.