akta-

കൊല്ലം: ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സരസ്വതി അമ്മാൾ അദ്ധ്യക്ഷയായി.

സംസ്ഥാന ട്രഷറർ ജി.കാർത്തികേയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജി.സജീവൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്.ഷാജി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തൊഴിലാളി പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് റിട്ടയർ ചെയ്യുന്ന തൊഴിലാളികളുടെ റിട്ടയർമെന്റ് തുക വെട്ടിക്കുറച്ച് പുനഃസ്ഥാപിക്കണമെന്നും പ്രസവാനുകൂല്യം ഒറ്റത്തവണയായി വിതരണം ചെയ്യണമെന്നും തയ്യൽ തൊഴിലാളികൾക്ക് ഇ.എസ്.ഐ നടപ്പാക്കണമെന്നും ക്ഷേമനിധി ബോർഡിലെ പോരായ്മകൾ പരിഹരിച്ച് തൊഴിലാളികളെ സംരക്ഷിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.