കൊട്ടാരക്കര: ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് ഇന്ന് വെളിയം സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ നടക്കും. രാവിലെ 9ന് രജിസ്ട്രേഷൻ. 10ന് നടക്കുന്ന ദാർശനിക സമ്മേളനം ശിവഗിരി ശ്രീനാരായണ ധ‌ർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും. സഭ ജില്ലാ പ്രസിഡന്റ് എം.എസ്.മണിലാൽ അദ്ധ്യക്ഷനാകും. സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ആചാര്യ പ്രഭാഷണവും സഭ രജിസ്ട്രാർ പി.എം.മധു മുഖ്യ പ്രഭാഷണവും നടത്തും. വൈകിട്ട് 4.15ന് സമാപന സമ്മേളനം ശിവഗിരിമഠത്തിൽ സ്വാമി ദേവാത്മാനന്ദ ഉദ്ഘാടനം ചെയ്യും.