കൊല്ലം: ഫിഷർമെൻ കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (എഫ്.സി.ഡി.പി) നേതൃത്വത്തിൽ തീരദേശത്തെ മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ഇലക്ട്രിക് ഓട്ടോ നൽകുന്ന വി ഓട്ടോ പദ്ധതിയുടെ ഏഴാം ഘട്ട വിതരണം ഡോൺ ബോസ്കോ സ്ഥാപനം ഡയറക്ടർ ഫാ. പി. എസ്. ജോർജ് ഫ്ലാഗ് ഒഫ് ചെയ്തു.
ആറ് വനിതകൾക്കാണ് പുതുതായി വാഹനം കൈമാറിയത്. ബ്രഡ്സ് ബംഗളൂരുവിന്റെ സഹകരണത്തോടെ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതി സ്ത്രീകൾക്ക് വരുമാന മാർഗമാണ് ലക്ഷ്യമിടുന്നത്. തീരദേശത്ത് ഇതുവരെ 25 സ്ത്രീകൾക്കു പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ഓട്ടോറിക്ഷകൾ നൽകി. ഫാ. സ്റ്റീഫൻ മുക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ ആഗ്നസ് ജോൺ, മഹീന്ദ്ര മാനേജിങ് ഡയറക്ടർ എസ്. ഷിബു, ടി.എം.എസ് പ്രസിഡന്റ് വെറോണിക്ക ആന്റണി, സിസ്റ്റർ ആനി ജോസഫ് എന്നിവർ സംസാരിച്ചു. വനിതകൾക്ക് ഓട്ടോ പരിശീലനം നൽകുന്ന അനിൽ വിക്ടറിനെ ചടങ്ങിൽ ഫാ. പി. എസ്. ജോർജ് ആദരിച്ചു. എഫ്.സി.ഡി.പി ഡയറക്ടർ ഫാ.ജോബി സെബാസ്റ്റ്യൻ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിതിൻ മറ്റമുണ്ടയിൽ, ടി.എം.എസ് അസിസ്റ്റന്റ് ഡയറക്ടർ സി. മേരി തുടങ്ങിയവർ പങ്കെടുത്തു.