കൊട്ടാരക്കര: കൊട്ടാരക്കര ശ്രുതിലയ സ്കൂൾ ഒഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സിന്റെ വാർഷികവും പ്രതിഭാ പുരസ്കാര സമർപ്പണവും 21ന് നടക്കും. വൈകിട്ട് 3ന് കൊട്ടാരക്കര എൻ.എസ്.എസ് യൂണിയൻ കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗം നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് തുളസി നെടുവത്തൂർ അദ്ധ്യക്ഷനാകും. ഡോ.മുഞ്ഞിനാട് പത്മകുമാർ മുഖ്യ പ്രഭാഷണം നടത്തും. ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ പ്രതിഭകളെ അനുമോദിക്കും. യുവ സംഗീതജ്ഞൻ ആർ.കൃഷ്ണമൂർത്തിക്ക് പുരസ്കാരം സമർപ്പിക്കും. ശ്രുതിലയ ഡയറക്ടർ അഞ്ചൽ സുരേന്ദ്രൻ, എ.ഷാജു, എ.എസ്.ഷാജി, ഡോ.ഒ.വാസുദേവൻ, ഡോ.ഗംഗാധരൻ നായർ, രാജൻ ബോധി, നീലേശ്വരം സദാശിവൻ, സി.ഡി.സുരേഷ്, കോട്ടാത്തല ശ്രീകുമാർ, അജീഷ് കൃഷ്ണ, കെ.എസ്.ഷാജിരാജ് എന്നിവ‌ർ സംസാരിക്കും. തുടർന്ന് കലാപരിപാടികൾ നടക്കും.