കൊട്ടാരക്കര: താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ ടാങ്കർ ലോറി മൂന്ന് ക്രെയിനുകൾ ഉപയോഗിച്ച് രാത്രി ഏഴുമണിയോടെ ഉയർത്തി. ഇതിന് മുമ്പായി ഗ്യാസ് മറ്റ് ടാങ്കറുകളിലേയ്ക്ക് മാറ്റിയിരുന്നു. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയ ശേഷമാണ് ടാങ്കർ ഉയർത്തിയത്. ടാങ്കറിന്റെ കുറേ ഭാഗം അടർന്നുമാറിയിരുന്നു. ഘട്ടം ഘട്ടമായിട്ടാണ് മുഴുവൻ ഭാഗവും റോഡിലെത്തിച്ചത്.