
കൊല്ലം: കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിന് ഇരവിപുരം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഉഷ്മള സ്വീകരണം. രാവിലെ മുണ്ടയ്ക്കൽ തുമ്പറയിൽ സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ നിർവഹിച്ചു. കൊല്ലം റയിൽവേ സ്റ്റേഷൻ ഓട്ടോ സ്റ്റാൻഡ്, പാട്ടത്തിൽ കാവ്, അപ്സര ജംഗ്ഷൻ, കാഷ്യു കോർപ്പറേഷൻ അയത്തിൽ ഫാക്ടറി, ചിന്നക്കട ചെറുകിട വ്യവസായ ഹാളിൽ നടന്ന ബി.ഡി.ജെ.എസ് ജില്ലാ കൺവെൻഷൻ, രണ്ടാംകുറ്റി കാഷ്യു ഫാക്ടറി, മാടൻനട ഇരവിപുരം, വാളത്തുങ്കൽ, കുട്ടിക്കട, മയ്യനാട്, ഉമയനല്ലൂർ, പടനിലം, കാഞ്ഞിരമൂട് എൻ.എസ്.എസ് കരയോഗം എന്നിവിടങ്ങളിലെത്തിയും സ്വീകരണം ഏറ്റുവാങ്ങി.
കൊല്ലത്ത് ചരിത്രപരമായ മാറ്റമുണ്ടാകും:
ബി.ബി. ഗോപകുമാർ
കഴിഞ്ഞ പത്തുവർഷത്തെ നരേന്ദ്ര മോദി ഭരണത്തിലുണ്ടായ നേട്ടങ്ങൾ മനസിലാക്കിയ ജനങ്ങൾ ഇരു മുന്നണികക്കും ബദലായി ബി.ജെ.പിയെ സ്വീകരിച്ച് കൊല്ലത്ത് ചരിത്രപരമായ മാറ്റം സൃഷ്ടിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയുടെ ഇരവിപുരത്തെ പര്യടനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ പറഞ്ഞു. ആനുകൂല്യങ്ങൾ ജനങ്ങളുടെ അക്കൗണ്ടുകളിൽ നേരിട്ടെത്തിക്കാൻ സാധിച്ച സർക്കാരാണ് നരേന്ദ്ര മോദിയുടേത്. ജി.കൃഷ്ണകുമാർ കൊല്ലത്ത് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.