
തൊടിയൂർ: ആലപ്പുഴ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിവിധ കേന്ദ്രങ്ങളിൽ പ്രചാരണ യോഗങ്ങൾ നടന്നു. ഇന്നലെ രാവിലെ കല്ലേലിഭാഗം കാരിക്കൽ ജംഗ്ഷനിൽ നടന്ന യോഗം മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കരുനാഗപ്പള്ളി, കോഴിക്കോട് പരിശ്ശേരി പാടം, നമ്പരുവികാല എന്നിവിടങ്ങളിലെ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു. വൈകിട്ട് തൊടിയൂർ വില്ലേജ് ജംഗ്ഷനിൽ നടന്ന റാലിയും പൊതുസമ്മേളനവും മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ സൂസൻ കോടി, എം.എസ്.താര, പി.കെ.ബാലചന്ദ്രൻ, പി.ബി.സത്യദേവൻ, പി.കെ.ജയപ്രകാശ്, സി.രാധാമണി, ആർ.സോമൻപിള്ള, പി.ആർ.വസന്തൻ, ശശിധരൻ പിള്ള, കടത്തൂർ മൻസൂർ, ബി.ഗോപൻ, വിജയമ്മാലാലി, വസന്താരമേശ്, അനിൽ എസ്.കല്ലേലിഭാഗം, ജഗത് ജീവൻ ലാലി, അബ്ദുൽ സലാം അൽഹന, ഷിഹാബ് എസ്.പൈനുംമൂട്, സദാനന്ദൻ കരിമ്പാലിൽ, തുടങ്ങിയവർ സംസാരിച്ചു.