aabro-accdent

കാവനാട്: ശക്തികുളങ്ങരയിൽ ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാവനാട് മുക്കാട് സഹനയിൽ ജെറോം അബ്രോയുടെയും സൂസി അബ്രോയുടെയും മകൻ ജസ്റ്റസ് ജെ.അബ്രോയാണ് (33) മരിച്ചത്.

വ്യാഴാഴ്ച രാത്രി 11.45ന് ശക്തികുളങ്ങരയിലേക്ക് ബൈക്കിൽ പോകവേ എതിരെ വന്ന ലോഫ്‌ളോർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ മേവറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ലണ്ടൻ പാർലമെന്റിൽ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു.

ജനുവരിയിൽ വിവാഹത്തിനായാണ് നാട്ടിലെത്തിയത്. അടുത്തമാസം ലണ്ടനിലേക്ക് തിരികെ പോകാനിരിക്കുകയായിരുന്നു. മൃതദേഹം ശങ്കേഴ്‌സ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് മുക്കാട് ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: എയ്ഞ്ചൽ ആന്റണി. സഹോദരൻ: ബെയ്‌സിൽ ജെ.അബ്രോ (യു.കെ). ശക്തികുളങ്ങര പൊലീസ് മേൽനടപടി സ്വീകരിച്ചു.