bochech-

കൊല്ലം: സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിരപരാധിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന്റെ വധശിക്ഷ റദ്ദാക്കാൻ എപ്രിൽ 16ന് മുമ്പ് 34 കോടി രൂപ മോചനദ്രവ്യം നൽകുന്നതിനായി ബോച്ചെയുടെ നേതൃത്വത്തിൽ നടത്തിയ യാചകയാത്രയ്ക്ക് ജില്ലയിൽ വൻ ജനപിന്തുണ.

ജില്ലയിലെ വിവിധ സ്ഥലങ്ങളിലൂടെ കടന്നുപോയ യാത്രയ്ക്ക് പൊതുജനങ്ങളിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. സംഭാവനകൾ അബ്ദുൾ റഹീമിന്റെ മാതാവ് പാത്തുവിന്റെ നമ്പറിലേക്ക് ഗൂഗിൾപേ വഴിയാണ് നൽകിയത്.

ജിപേ-പാത്തു 9567483832, 9072050881 എന്നീ നമ്പരുകളിലേയ്ക്കും എം.പി അബ്ദുൽ റഹിം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി അക്കൗണ്ട് നമ്പർ 074905001625, ഐ.എഫ്.എസ്.സി കോഡ്: ഐ.സി.ഐ.സി 0000749, ബ്രാഞ്ച് ഐ.സി.ഐ.സി മലപ്പുറം എന്ന അക്കൗണ്ടിലേക്കും പണം അയക്കാം.

യാചകയാത്ര നാളെ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും. കാസർകോഡ് വരെയുള്ള എല്ലാ ജില്ലകളിലെയും പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, കോളേജുകൾ, തെരുവോരങ്ങൾ തുടങ്ങിയ എല്ലാ പൊതു ഇടങ്ങളിലും ജനങ്ങളോട് യാചിക്കാൻ ബോച്ചെ നേരിട്ടെത്തും.