
നവീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
ഏരൂർ: ഏരൂർ പഞ്ചായത്തിലെ ആലഞ്ചേരി അണുങ്ങൂരിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചിറയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യമുമായി നാട്ടുകാർ രംഗത്ത്. മാലിന്യ നിക്ഷേപവും, പൂപ്പായലും, ചെളിയും കാരണം വൃത്തിഹീനമായ ചിറ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉപയോഗിക്കാനാകാത്ത നിലയിലാണ്. ഒരിക്കലും വെള്ളം വറ്റാത്ത നീരുറവയുള്ള ചിറ വേനൽക്കാലത്തും ജനങ്ങൾക്ക് ആശ്രയമായിരുന്നു. വൃത്തിഹീനമായതോടെ ജനങ്ങൾക്ക് കുളിക്കാനും നനയ്ക്കാനും ചിറ ഉപയയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. നാലുവശവും ഭംഗിയായി കല്ലുകെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും ചിറയുടെ ഒരുഭാഗത്ത് മാലിന്യം നിക്ഷേപിക്കുന്നത് തുടരുകയാണ്.
ജലം നെൽകൃഷിക്കും
പണ്ട് ഈ ചിറയിൽ നിന്നും നെൽകൃഷിക്കും ജലം കൊണ്ടുപോയിരുന്നു. കൃഷി ഇല്ലാതായതോടെ ജലം കൊണ്ടുപോകുന്നത് നിന്നു. പമ്പ് സെറ്റ് പുര ഇപ്പോഴും ചിറയ്ക്ക് സമീപമുണ്ട്. സമീപത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കും ചിറ ആശ്രയമായിരുന്നു. ദിവസം നൂറുകണക്കിന് ആൾക്കാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ചിറ ഉടൻ നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആലഞ്ചേരി അണുങ്ങൂർ ചിറ പ്രദേശത്തെ പ്രധാന ജലസ്രോതസുകളിൽ ഒന്നാണ്. നിത്യേന 100 കണക്കിന് ആൾക്കാർ കുളിക്കുകയും കുട്ടികൾ നീന്തൽ പരിശീലനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ചിറ മാലിന്യ മൂലം ഉപയോഗശൂന്യമാണ്. ചിറ ഉടൻ തന്നെ വൃത്തിയാക്കി ഉപയോഗപ്രദമാക്കേണ്ടത് നാടിന്റെ ആവശ്യമാണ്
ആലഞ്ചേരി ജയചന്ദ്രൻ
പൊതുപ്രവർത്തകൻ
ആലഞ്ചേരി അണുങ്ങൂർ ചിറ നവീകരിക്കേണ്ടത് സ്ഥലവാസികൾക്ക് വളരെ അത്യാവശ്യമാണ്. വേനൽക്കാലമായതിനാൽ ജനങ്ങൾ കുളിക്കാൻ വരെ വളരെ ബുദ്ധിമുട്ടുന്നു. അടിയന്തരമായി ചിറ വൃത്തിയാക്കണം
ആലഞ്ചേരി മോഹനൻ
കേരളകൗമുദി ഏജന്റ്