കൊല്ലം:പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തി 19ന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രാഥമികഘട്ട ക്വിസ് മത്സരം സംഘടിപ്പിക്കും. മെഗാ ഫൈനൽ മത്സരം 23ന് നടക്കും. പ്രാഥമികഘട്ടത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് യഥാക്രമം 5000, 3000, 2000 രൂപയും മെഗാഫെനലിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് യഥാക്രമം 10000, 8000, 6000 രൂപയും സമ്മാനമായി ലഭിക്കും.
രണ്ടുപേർ വീതമുള്ള ടീമാണ് മത്സരിക്കുക. സ്വന്തം ജില്ലയിലെ കോർപ്പറേഷനിലോ അല്ലെങ്കിൽ ജോലി ചെയ്യുന്ന ജില്ലയിലെ കോർപ്പറേഷനിലോ മത്സരിക്കാം. പ്രാഥമിക ഘട്ടത്തിൽ ഒരു ടീമിന് ഒരു കോർപ്പറേഷനിൽ മാത്രമേ മത്സരിക്കാനാവു.