പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖയോഗങ്ങളുടെ നേതൃത്വത്തിൽ വിഷു ദിവസമായ ഇന്ന് സാമൂഹികക്ഷേമ, വിദ്യാഭ്യാസ നിധി സമാഹരണം നടക്കും. ശാഖയോഗങ്ങളിൽ അവശത അനുഭവിക്കുന്നവരെ സഹായിക്കുക, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, ചികിത്സാ ധനസഹായം എന്നിവ നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കാണ് തുക ഉപയോഗിക്കുക. സമാഹരിക്കുന്ന തുകയുടെ 25ശതമാനം യൂണിയനിൽ അടക്കുകയും ശേഷിക്കുന്ന 75 ശതമാനം തുക സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കണമെന്നും യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് എന്നിവർ അറിയിച്ചു. ഓരോ ശാഖയും അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് ഇന്ന് രാവിലെ മുതൽ ഭവന സന്ദർശനം നടത്തി സാമൂഹിക ക്ഷേമ നിധി സമാഹരിക്കണമെന്നും യൂണിയൻ നേതാക്കൾ അറിയിച്ചു.