photo

കരുനാഗപ്പള്ളി: ആലപ്പുഴ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിവിധ കേന്ദ്രങ്ങളിൽ കുടുംബ യോഗങ്ങൾ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി, പാലമൂട് ജംഗ്ഷൻ, തഴവ കിഴക്ക് എന്നിവിടങ്ങളിലെ യോഗങ്ങൾക്ക് ശേഷം പാവുമ്പയിൽ നടന്ന റാലിയും പൊതുസമ്മേളനവും ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി സജി ചെറിയാന്റെ തിരെഞ്ഞെടുപ്പ് പര്യടനം അഴീക്കൽ കുരിശടി ജംഗ്ഷനിൽ നടന്നു. തുടർന്ന് വെള്ളനാതുരുത്ത്, കരുനാഗപ്പള്ളി വെസ്റ്റിലെ കല്ലുംമൂടിന് സമീപമുള്ള കോട്ടയിൽ തോട്, എന്നിവിടങ്ങളിലെ യോഗങ്ങൾ സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. വൈകിട്ട് 7ന് കുലശേഖരപുരം സൗത്തിലെ ആലോചനമുക്കിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ സൂസൻ കോടി, എം.എസ്.താര, പി.കെ.ബാലചന്ദ്രൻ, പി.ബി.സത്യദേവൻ, പി.കെ.ജയപ്രകാശ്, സി.രാധാമണി ആർ.സോമൻ പിള്ള, പി.ആർ.വസന്തൻ, കടത്തൂർ മൻസൂർ, ബി.ഗോപൻ തുടങ്ങിയവർ നേതൃത്വം നൽകി.