കൊല്ലം: സോൾസ് ഒഫ് കൊല്ലം സംഘടിപ്പിക്കുന്ന ദേശിംഗനാട് ബാക്ക് വാട്ടർ മാരത്തണിന്റെ മൂന്നാമത്തെ എഡിഷൻ ജൂലായ് 14ന് ആശ്രാമം മൈതാനത്ത് നടക്കും. വിദേശികളും ഇന്ത്യക്കാരുമടക്കം ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക്കും. വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും ഏർപ്പെടുത്തിയിട്ടുണ്ട്. 21 കിലോമീറ്ററാണ് ദൂരം. www.dbmkollam.com എന്ന വെബ്സൈറ്റിലൂടെ നാളെ മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പത്രസമ്മേളത്തിൽ ഡി.ബി.എം ചെയർമാൻ അഡ്വ. വിജയരാജ്, ജനറൽ കൺവീനർ രാജു രാഘവൻ, മീഡിയ കൺവീനേഴ്സായ ആരതി മോഹൻ, പി.കെ.പ്രദീപ് എന്നിവർ പങ്കെടത്തു. ഫോൺ: 9074963129.