കൊല്ലം: ജില്ലയിലെ സാംസ്‌കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ സാംസ്‌കാരിക മുന്നണിയുടെ നേതൃത്വത്തിൽ 16 മുതൽ 19 വരെ വിവിധ കേന്ദ്രങ്ങളിൽ സാംസ്കാരിക ജാഥകളും സംഗമങ്ങളും സംഘടിപ്പിക്കും.16ന് വൈകിട്ട് 3ന് കാവനാട് ജംഗ്ഷനിൽ ചലചിത്ര താരം മധുപാലും

17ന് വൈകിട്ട് 3ന് ചടയമംഗലത്ത് വിനോദ് വൈശാഖിയും 5ന് അഞ്ചൽ ടൗണിൽ കുരീപ്പുഴ ശ്രീകുമാറും

18ന് വൈകിട്ട് 3ന് കൊട്ടാരക്കരയിൽ ആലംകോട് ലീലാകൃഷ്ണനും 5ന് കരുനാഗപ്പള്ളിയിൽ
അശോകൻ ചരുവിലും 19ന് വൈകിട്ട് 3ന് കടപ്പാക്കട സ്‌പോർട് ക്ലബിൽ വിധു വിൻസെന്റും സംസ്കാരിക സംഗമങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. സി.ഉണ്ണിക്കൃഷ്ണൻ (ക്യാപ്ടൻ), എം.ബി.ഭൂപേഷ് (വൈസ് ക്യാപ്ടൻ) ബീന സജീവ്, രാജുകൃഷ്ണൻ, പ്രൊഫ. വി.എ.ഹാഷിംകുട്ടി, എസ്.ഹരിലാൽ, എൻ.പി.ജവഹർ, ആർ.മദനമോഹൻ, ടി.ജി.ചന്ദ്രകുമാരി. വേണു.സി.കിഴക്കനേല എന്നിവർ ജാഥ നയിക്കും.

സാംസ്‌കാരിക മുന്നണി ചെയർമാൻ ടി.കെ.വിനോദൻ, കൺവീനർ ഡോ. സി.ഉണ്ണിക്കൃഷ്‌ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.