amnb-

കൊല്ലം: ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിംഗ് അക്കാദമിയും ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും സംയുക്തമായി സാധാരണക്കാർക്കും ഭിന്നശേഷിക്കാർക്കുമായി ചവറ ശങ്കരമംഗലം ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച സൗജന്യ അവധിക്കാല ആർച്ചറി ക്യാമ്പ് സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അദ്ധ്യക്ഷനായി. സ്കൂൾ പ്രഥമ അദ്ധ്യാപിക ടി.ഡി.ശോഭ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി എസ്.രാജേന്ദ്രൻ, വുമൺസ് ഫുട്ബാൾ കോച്ച് സൂരജ് എന്നിവർ സംസാരിച്ചു. ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡന്റ് എ.എം.കിഷോർ സ്വാഗതവും അസിസ്റ്റൻറ് കോച്ച് അഭിരാമി നന്ദിയും പറഞ്ഞു. ജില്ലയിലെ രണ്ടാമത്തെ ക്യാമ്പ് കൊട്ടാരക്കരയിൽ 18ന് ആരംഭിക്കും. മെയ് 20 വരെ ചൊവ്വ വെള്ളി ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 11 മണി വരെയാണ് ക്യാമ്പ്. വിവരങ്ങൾക്ക്,​ ഫോൺ: 9809921065.