
കൊല്ലം: എൻ.ദിവാകരൻ ഇന്നത്തെ തലമുറ മാതൃകയാക്കേണ്ട പൊതുപ്രവർത്തകനാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദുകൃഷ്ണ പറഞ്ഞു. തൃക്കടവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എൻ.ദിവാകരന്റെ എട്ടാം ചരമാവാർഷിക അനുസ്മരണവും തൃക്കടവൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തണ്ണീർപന്തലിന്റെ ഉദ്ഘാടനവും നിവഹിക്കുകയായിരുന്നു ബിന്ദുകൃഷ്ണ. തൃക്കടവൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സുഭാഷ് ചന്ദ്ര ബോസ് അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ആർ.സുനിൽ, ബ്ലോക്ക് പ്രസിഡന്റുമാരായ പ്രാക്കുളം സുരേഷ്, ഡി.ഗീതകൃഷ്ണൻ, കടവൂർ ബി.അനിൽകുമാർ, ദിജോ ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. മഹേഷ് മനു, രാഹുൽ ജയകുമാർ, അർജുൻ കടവൂർ, അജിൻ കുപ്പണ തുടങ്ങിയവർ നേതൃത്വം നൽകി.