s

ഓയൂർ: ഗുരുധർമ്മ പ്രചരണ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം സന്നിധിയിൽ നടന്ന ധർമ്മ മീമാംസ പരിഷത്ത് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എസ്.മണിലാൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പത്മന സുന്ദരേശൻ സ്വാഗതം പറഞ്ഞു. ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി ആചാര്യ പ്രഭാഷണം നടത്തി. അഡ്വ. പി.എം.മധു മാധവൻ മുഖ്യപ്രഭാഷണം നടത്തി.

റവ.ഡോ.വൈ.ജോർജ്, തടിക്കാട് സഈദ് ഫൈസി (ചീഫ് ഇമാം നിലമേൽ ആൻഡ് വയ്ക്കൽ), പുത്തൂർ ശോഭനൻ, കുളത്തൂപ്പുഴ രാമകൃഷ്ണൻ, അഡ്വ. എം.പി.സുഗതൻ, ഓയൂർ സുരേഷ്, വി.എൻ.ഗുരുദാസ്, അഡ്വ. ഹരിലാൽ, ഡോ. വി.കെ.ജയകുമാർ, കെ.ശശിധരൻ എന്നിവർ സംസാരിച്ചു.

ജാതി നിർണയം എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി അസംഗാനന്ദഗിരി ക്ലാസ് നയിച്ചു. വെഞ്ചേമ്പ് മോഹൻദാസ് സ്വാഗതവും ആർ.ഹരീഷ് നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് 1ന് ഗുരുപൂജ സമർപ്പണം നടന്നു. 2 മുതൽ സർവമത സമ്മേളന ശതാബ്ദി, വൈക്കം സത്യഗ്രഹശതാബ്ദി, കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന ക്ലാസ് കെ.ജി.കുഞ്ഞിക്കുട്ടൻ (ഗുരു ധർമ്മ പ്രചരണസഭ മുൻ ജില്ലാ സെക്രട്ടറി, ചേർത്തല) നയിച്ചു. ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. ഗുഹാഷ്ടകം വിഷയത്തെ ആസ്പദമാക്കി നടന്ന ക്ലാസ് ധന്യ ബെൻസാൽ കോട്ടയം നായിച്ചു. വിലാസിനി ദിലീപ് സ്വാഗതവും ബി.ശിവരാജൻ നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം സ്വാമി ദേവാത്മാനന്ദ ഉദ്ഘാടനം ചെയ്തു. വെഞ്ചേമ്പ് മോഹൻദാസ് അദ്ധ്യക്ഷനായി. കെ.ശശിധരൻ സ്വാഗതം പറഞ്ഞു. ശ്രീവിദ്യ, ആർ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.