prem

കൊല്ലം: 36 ഡിഗ്രി ചൂടിൽ പുനലൂർ തിളയ്ക്കുമ്പോഴും കൊല്ലം ലോക് സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ ഇന്നലെ പ്രചാരണത്തിന് എത്തിയപ്പോഴേക്കും സമ്മതിദായകർ ചുറ്റും കൂടി.

പ്രവർത്തകരും വോട്ടർമാരും സ്ഥാനാർത്ഥിക്ക് അത്യുജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്.
ജനങ്ങൾക്ക് ആശങ്കകളില്ല, പരിഭവമില്ല. തങ്ങളുടെ നാടിന്റെ വികസന കുതിപ്പിനായി ശക്തനായ പ്രതിനിധിയെ മാത്രം മതിയെന്ന ഉറച്ച വിശ്വാസമായിരുന്നു അവരുടെ മുഖത്ത്.

പൈലറ്റ് വാഹനത്തിലെ അനൗൺസർ പ്രേമചന്ദ്രൻ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് വാതോരാതെ, ഇടമുറിയാതെ സംസാരിക്കുന്നു. ഇത് ശരിവച്ചുകൊണ്ടാണ് സമ്മതിദായകർ ഓരോ സ്വീകരണ പോയിന്റിലും തടിച്ചുകൂടിയത്. ജനങ്ങളുടെ സ്നേഹം ഏറ്റുവാങ്ങി അടുത്ത സ്വീകരണ പോയിന്റിലേക്ക് പ്രേമചന്ദ്രൻ വിശ്രമമില്ലാതെ യാത്ര തുടർന്നു.