k
മൂന്നു മാസമായി അടിച്ചിട്ട ജെ എസ് എം കോഷ്ണക്കാവ് റോഡ്

ചാത്തന്നൂർ: സദാസമയം വാഹനങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്ന ശീമാട്ടി ജെ.എസ്.എം, കോഷ്ണക്കാവ്

റോഡ് അടച്ചിട്ട് രണ്ട് മാസം പിന്നിടുന്നു. ദേശീയപാത പുനർനിർമ്മാണത്തിനിടെ ജപ്പാൻ കുടി​വെള്ള പൈപ്പ് പൊട്ടി​യതോടെ അറ്റകുറ്റപ്പണി​ക്കു വേണ്ടി​യാണ് റോഡ് അടച്ചത്.

6 ദിവസം കൊണ്ട് പൈപ്പ് ലൈനിലിന്റെ പണി പൂർത്തിയാക്കി ജലവിതരണം പുനസ്ഥാപിച്ചെങ്കിലും റോഡ് തുറക്കാൻ ഇതുവരെ അധി​കൃതർ തയ്യാറായിട്ടില്ല. ദേശീയപാതയിൽ സർവീസ് റോഡിന്റെ പണി പൂർത്തിയായി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. മാസങ്ങൾ പി​ന്നി​ട്ടി​ട്ടും ഈ റോഡ് അടച്ചിട്ടിരിക്കുന്നത് പ്രദേശവാസി​കളെ ദുരി​തത്തി​ലാക്കി​യി​രി​ക്കുകയാണ്. ജെ എസ് എം ആശുപത്രി, നിസ്കാരപ്പള്ളി, കോഷ്ണക്കാവ് എന്നീ ഭാഗങ്ങളി​ലേക്ക് കിലോമീറ്ററുകൾ കറങ്ങി പോകേണ്ട അവസ്ഥയുമായി​.

മാസങ്ങളായി അടച്ചിട്ട റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പല ഓഫിസുകളും കയറിയി​റങ്ങി. അനങ്ങാപ്പാറ നയമാണ് അധി​കൃതർ സ്വീകരിക്കുന്നത്. ഉടൻ റോഡ് തുറന്നില്ലങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകും

കബീർ പാരിപ്പള്ളി,

പ്രദേശവാശി