കൊല്ലം: കൊല്ലം ലോക് സഭ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളിലേക്കും ഇ.വി.എമ്മുകളുടെ (ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ) കമ്മിഷനിംഗ് 18ന് നടക്കുമെന്ന് വരണാധികാരിയായ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു. വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ഈ ഘട്ടത്തിലാണ് രേഖപ്പെടുത്തുന്നത്. അതത് വിതരണകേന്ദ്രങ്ങളിൽ എ.ആർ.ഒമാരുടെ (അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ) മേൽനോട്ടത്തിലാണ് നടപടിക്രമം പൂർത്തിയാക്കുക.


വിതരണ കേന്ദ്രങ്ങൾ
ചവറ-ഹയർ സെക്കൻഡറി സ്‌കൂൾ, കരുനാഗപ്പള്ളി
പുനലൂർ-സർക്കാർ എച്ച്.എസ്.എസ്, പുനലൂർ
ചടയമംഗലം-ബോയ്സ് ഹൈസ്‌കൂൾ, കൊട്ടാരക്കര
കുണ്ടറ-സർക്കാർ മോഡൽ ബോയ്സ് എച്ച്.എസ്.എസ്, കൊല്ലം
കൊല്ലം-സെയിന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം
ഇരവിപുരം-സർക്കാർ മോഡൽ ബോയ്സ് എച്ച്.എസ്.എസ്, കൊല്ലം
ചാത്തന്നൂർ-സർക്കാർ മോഡൽ ബോയ്സ് എച്ച്.എസ്.എസ്, കൊല്ലം