
പൊലിക്കോട്: വിളയിൽ വീട്ടിൽ പരേതനായ കുഞ്ഞിരാമൻ ആചാരിയുടെ ഭാര്യ ഗൗരി (101) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ.കൃഷ്ണൻ (റിട്ട. പ്രൊഫസർ, യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം), കമലാക്ഷി, സുമതി, സരോജം (റിട്ട. പ്രിൻസിപ്പൽ, ടി.ടി.ഐ, മുക്കം), ഇന്ദിര, സുശീല (റിട്ട. അസി.ഡറക്ടർ, ഹയർസെക്കൻഡറി ഡയറക്ടറേറ്റ്), കെ.രാജൻ (റിട്ട. ഹെഡ്മാസ്റ്റർ, ഗവ. എച്ച്.എസ്.എസ്, സദാനന്ദപുരം). മരുമക്കൾ: സരോജിനി (റിട്ട. കെ.എസ്.ഇബി), ദേവരാജൻ (റിട്ട. അദ്ധ്യാപകൻ), മോഹനൻ, സോമരാജൻ, രജിത (ബി.ആർ.സി, കുളക്കട), പരേതരായ സത്യശീലൻ (കെ.എസ്.ഇബി), കൃഷ്ണൻ.