
എഴുകോൺ: മാവേലിക്കര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി കരീപ്രയിൽ ഇടത് ട്രേഡ് യൂണിയനുകൾ സംയുക്തമായി തൊഴിലാളി കൺവെൻഷൻ നടത്തി. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.എസ്.ഇന്ദുശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു പഞ്ചായത്ത് കൺവീനർ എഴുകോൺ സന്തോഷ് അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ആർ.മുരളീധരൻ, സി.ഐ.ടി.യു നേതാക്കളായ എം.തങ്കപ്പൻ, എ.അജയഘോഷ്, സി.ഉദയകുമാർ, ആർ.മോഹനൻ, ഗോപാലകൃഷ്ണൻ, എ.ഐ.ടി.യു.സി നേതാക്കളായ ജി.മോഹനൻ, ഉദയൻ, കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ തുടങ്ങിയവർ സംസാരിച്ചു. എ.സുരേന്ദ്രൻ സ്വാഗതവും എ.നിസാർ നന്ദിയും പറഞ്ഞു.