കൊല്ലം: തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൗഹൃദ വടംവലി മത്സരത്തിൽ പൊലീസ് ടീം വിജയിച്ചു.അഡീഷണൽ എസ്.പി സുൽഫിക്കർ നയിച്ച ടീമാണ് കളക്ടർ എൻ.ദേവീദാസ് നയിച്ച റവന്യൂ വകുപ്പ് ടീമിനെ ഫൈനലിൽ തോപ്പിച്ചത്. വിജയികൾക്ക് വാഴക്കുല സമ്മാനമായി നൽകി. എക്‌സൈസ് -അഗ്‌നി ശമനസേനകളും പങ്കെടുത്തെങ്കിലും ആദ്യ റൗണ്ടിൽ പുറത്തായി.തിരഞ്ഞെടുപ്പ് പ്രശ്‌നോത്തരിയും ഫ്ലാഷ് മോബും ബോദ്ധവൽക്കരണത്തിന്റെ ഭാഗമായി. സ്വീറ്റ് മോഡൽ ഓഫീസർ വി.സുദേശൻ, എക്‌സൈസ് ജില്ലാ ഓഫീസർ വി.സുഭാഷ്, ഐ.എച്ച്.ആർ.ഡി കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.