ns

ശാസ്താംകോട്ട: യു.ഡി.എഫ് എക്യ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കശുഅണ്ടി മേഖലയിൽ പ്രചാരണ ജാഥ നടത്തി. മൈനാഗപ്പള്ളി തോട്ടുംമുഖം കെ.എസ്.സി.ഡി.സി. ഫാക്‌ടറിക്കുമുമ്പിൽ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ജാഥ ഉദ്ഘാടനം ചെയ്തു. കശുഅണ്ടി തൊഴിലാളികളുടെ നഷ്‌ടപ്പെട്ട ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയും പി.എഫ് പെൻഷൻ പദ്ധതികളും പുനസ്ഥാപിക്കുന്നതിനും കശുഅണ്ടിയുടെ ഇറക്കുമതി ചുങ്കം ഒഴുവാക്കുന്നതിനും കേന്ദ്രത്തിൽ കോൺഗ്രസ് ഭരണമുണ്ടാകണമെന്ന് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് തടത്തിൽ സലിം അദ്ധ്യക്ഷനായി. ഉല്ലാസ് കോവൂർ, എസ്.സുഭാഷ്, വൈ.ഷാജഹാൻ, തുണ്ടിൽ നൗഷാദ്, നാലുതുണ്ടിൽ റഹിം, ജി.തുളസീധരൻപിള്ള, പറമ്പിൽ സുബേർകുട്ടി, മംഗലത്ത് ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.