bank-

കൊല്ലം: സ്റ്റേറ്റ് ബാങ്ക് എംപ്ലോ​യീസ് യൂണി​യൻ സംസ്ഥാന സമ്മേ​ളനം ജൂൺ 22, 23 തീയ​തി​ക​ളി​ൽ കൊല്ലത്ത് ചേരാൻ തീരു​മാ​നി​ച്ചു. കൊല്ലം കെ.എസ്.എസ്.എ.ഐ ഹാളിൽ ജില്ലാ ചെയർമാൻ വി.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

എ.കെ.ബി.ഇ.എഫ് പ്രസിഡന്റ് കെ.എസ്.കൃഷ്ണ മുഖ്യപ്രഭാഷണവും എ.കെ.ബി.ഇ.എഫ് വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ, എ.ഐ.എസ്.ബി.ഐ.ഇ.എ ദേശീയ ജന. സെക്രട്ടറി വി.അനിൽകുമാർ, എ.കെ.ബി.ഇ.എഫ് അസി. സെക്രട്ടറി എസ്.പിങ്കി, എ.കെ.സി.ബി ഇ.എ സംസ്ഥാന ജന. സെക്രട്ടറി ബി.ബിജു, സി.ബി.ഐ.ഇ.യു സംസ്ഥാന പ്രസിഡന്റ് എം.എം.അൻസാരി, എ.കെ.ബി.ഇ.എഫ് മുൻ പ്രസിഡന്റ് കെ.മുരളീധരൻ പിള്ള, എ.കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി കെ.വിജയൻ പിള്ള, എസ്.ബി.ഇ.എ ജോ.സെക്രട്ടറി ടി.ജി.പ്രദീപ് എന്നിവർ ആശംസകൾ നേർന്നു. സ്വാഗത സംഘം ചെയർമാനായി പി.എസ്.സുപാൽ എം.എൽ.എയെയും ജന. കൺവീനറായി എം.എ.നവീനെയും കൺവീനറായി എസ്.പിങ്കിയെയും തിരഞ്ഞെടുത്തു.