കൊല്ലം: മങ്ങാട് മീഡിയ സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്കർ അനുസ്മരണ സമ്മേളനം ശ്രീകുമാർ മുഖത്തല ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.പി.സജിനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. എസ്.ഷാനവാസ് അദ്ധ്യക്ഷനായി. അൽബർട്ട് റോക്കി, സജീവ് പരിശവിള, എൻ.കെ.കരിക്കോട് എന്നിവർ സംസാരിച്ചു. 'ഭരണഘടനയുടെ ആമുഖം ഡോ. പെട്രീഷ ജോൺ വായിച്ചു. മാദ്ധ്യമ പ്രവർത്തകരായ ഇഗ്‌നേഷ്യസ്‌ പെരേര, ജി.ഹസ്താമലകൻ, പി.ആർ.ദീപ്തി, പി.ആർ.ജയമോഹൻ തമ്പി, റോണ റിബേയ്‌റോ എന്നിവർക്ക് മാദ്ധ്യമപുര സ്കാരങ്ങൾ ശ്രീകുമാർ മുഖത്തല സമ്മാനിച്ചു. സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾക്ക് തേവാടി ശങ്കരനാരായണ കുറുപ്പ്, ഡോ. പെട്രീഷ ജോൺ, എസ്.ഷാനവാസ്, മുഹമ്മദ്ആരിഫ്, അഡ്വ. ടി.വൈ.നൗഷാദ്, എൻ.ശിവരാമൻ, വിജിൻ കണ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.